---
title: "തലശ്ശേരിയുടെ‎ 'കാഴ്ച്ചക്ക്'  ദേശീയാംഗീകാരം ; നേത്ര പരിചരണ രംഗത്ത്  വ്യക്തി മുദ്ര പതിപ്പിച്ച് പി.കെ ഐ കെയർ ആശുപത്രി"
english_title: "Thalassery's 'vision' gets national recognition; PKI Eye Care Hospital makes its mark in the field of eye care"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/335756/Thalassery's 'vision' gets national recognition; PKI Eye Care Hospital makes its mark in the field of eye care"
published_at: "2026-01-10T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69627866087fb_Untitled-2_copy.jpg"
keywords: []
---

# തലശ്ശേരിയുടെ‎ 'കാഴ്ച്ചക്ക്'  ദേശീയാംഗീകാരം ; നേത്ര പരിചരണ രംഗത്ത്  വ്യക്തി മുദ്ര പതിപ്പിച്ച് പി.കെ ഐ കെയർ ആശുപത്രി

> **Lead Summary:** ചുരുങ്ങിയ കാലം കൊണ്ടു തന്നെ നേത്ര പരിശോധനാ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പീ‎ കെ‎ ഐ‎ കെയർ‎ ആശുപത്രി‎ക്ക് എൻ.എ.ബി‎.എച്ച് അംഗീകാരം‎. ഈ അംഗീകാരം ലഭിക്കുന്ന തലശ്ശേരിയിലെ‎ ആദ്യ‎ കണ്ണാശുപത്രി‎യാണ് പി.കെ. റജിസ്ട്രേഷൻ മുതൽ ഡിസ്ചാർജ്‎ വരെയുള്ള‎ ആശുപത്രിയിലെ‎ വിവിധ‎ ഘട്ടങ്ങളിലെ‎ രോഗികൾക്കുള്ള മികച്ച പരിചരണം‎ , സുരക്ഷ‎ എന്നിവ അടിസ്ഥാനമാക്കി നടത്തുന്ന‎ പരിശോധനകൾക്കു ശേഷം‎ ആണ് എൻ.എ.ബി.എച്ച് അംഗീകാരം നൽകുന്നത്..

## Article Content

ചുരുങ്ങിയ കാലം കൊണ്ടു തന്നെ നേത്ര പരിശോധനാ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പീ‎ കെ‎ ഐ‎ കെയർ‎ ആശുപത്രി‎ക്ക് എൻ.എ.ബി‎.എച്ച് അംഗീകാരം‎. ഈ അംഗീകാരം ലഭിക്കുന്ന തലശ്ശേരിയിലെ‎ ആദ്യ‎ കണ്ണാശുപത്രി‎യാണ് പി.കെ. റജിസ്ട്രേഷൻ മുതൽ ഡിസ്ചാർജ്‎ വരെയുള്ള‎ ആശുപത്രിയിലെ‎ വിവിധ‎ ഘട്ടങ്ങളിലെ‎ രോഗികൾക്കുള്ള മികച്ച പരിചരണം‎ , സുരക്ഷ‎ എന്നിവ അടിസ്ഥാനമാക്കി നടത്തുന്ന‎ പരിശോധനകൾക്കു ശേഷം‎ ആണ് എൻ.എ.ബി.എച്ച് അംഗീകാരം നൽകുന്നത്..

എൻ.എ.ബി.എച്ച് അഥവാ നാഷണൽ‎ അക്രഡിറ്റേഷൻ‎ ബോർഡ് ഫോർ ഹോസ്പിറ്റൽസ്‎ & ഹെൽത്ത്‌ കെയർ‎ പ്രൊവൈഡേഴ്‌സ് എന്നത് ഇന്ത്യയിലെ ആശുപത്രികൾക്കും, ആരോഗ്യ‎ സംരക്ഷണ‎ സ്ഥാപനങ്ങൾക്കും‎ ഗുണമേന്മ ഉറപ്പാക്കുന്നതിനായി‎ പ്രവർത്തിക്കുന്ന‎ ഒരു‎ ബോർഡാണ്,‎ ഇത്‎ ക്വാളിറ്റി കൗൺസിൽ‎ ഓഫ് ഇന്ത്യയുടെ‎ (QCI)‎ കീഴിലാണ്. ഈ ബോർഡാണ് ആശുപത്രികൾക്ക് അക്രഡിറ്റേഷൻ നൽകുന്നത്. സേവനങ്ങളുടെ നിലവാരം‎ അന്താരാഷ്ട്ര‎ നിലവാരത്തിനനുസരിച്ചാണെന്ന് ഉറപ്പുവരുത്തുകയും, രോഗികൾക്ക് മികച്ച‎ ചികിത്സ‎ ലഭ്യമാക്കുകയുമാണ് ഈ ബോർഡിൻ്റെ ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/335756/Thalassery's 'vision' gets national recognition; PKI Eye Care Hospital makes its mark in the field of eye care)